Recipe

ശരീരഭാരം കുറയക്കാന്‍ തയ്യാറാക്കാം പപ്പായ ബനാന സ്മൂത്തി – Papaya Banana Smoothie

ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഓപ്ഷനാണ് പപ്പായയും അതുപോലെ തന്നെ പഴവും. പപ്പായയും വാഴപ്പഴവും ചേർന്ന ഒരു സ്വാദിഷ്ടമായ പപ്പായ ബനാന സ്മൂത്തി തയ്യാറാക്കിയെടുക്കാം.

ചേരുവകൾ

  • പാൽ – 2 കപ്പ്
  • പപ്പായ – 1/2 കപ്പ്
  • പഴുത്ത വാഴപ്പഴം – 1
  • ഈന്തപ്പഴം – 6

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പാലിൽ ഈന്തപഴം ചേർത്ത് കുതിർത്തെടുക്കുക. ശേഷം ഒരു ബ്ലെൻഡറിൽ 1 കപ്പ് പാൽ, വാഴപ്പഴം, പപ്പായ, കുതിർത്ത ഈന്തപഴവും പാലും ആവശ്യമെങ്കിൽ ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് മാറ്റി ഉപയോഗിക്കാം.

STORY HIGHLIGHT: Papaya Banana Smoothie