ചേരുവകൾ.
ദോശമാവ്
ക്യാരറ്റ്
ക്യാബേജ്
ബീൻസ്
ചീസ്
മുട്ട
ബട്ടർ
തയ്യാറാക്കുന്ന വിധം
ബട്ടർ നന്നായി തടവിയതിനു ശേഷം ദോശമാവ് ഒഴിക്കുക. ചെറുതായി ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റ് അതിനു മുകളിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇതിനു മുകളിലേക്ക് ബീൻസ്,ചെറുതായി അരിഞ്ഞ ക്യാബേജ് എന്നിവ വിതറുക. ശേഷം കുറച്ച് മുട്ട കൂടി അതിനു മുകളിലേക്ക് ഒഴിക്കുക. ശേഷം ഇത് തിരിച്ചിട്ടതിനുശേഷം മുകളിലേക്ക് കുറച്ച് ചീസ് കൂടി വിതറി കൊടുക്കാവുന്നതാണ് ശേഷം ചൂടോടെ കഴിച്ചാൽ ഒരു വ്യത്യസ്തമായ രുചി ലഭിക്കും വളരെ ആരോഗ്യകരമായ ഒരു ആഹാരം തന്നെയാണ്