ചേരുവകൾ
മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 1 ഇതള്‍
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍).
തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക. പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക (ഇടവിട്ട് ഇളക്കികൊടുക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.