Recipe

നമ്മള്‍ക്ക് വീട്ടിലും രുചിയോട് ഡോനട്സ് ഉണ്ടാക്കാം…

ചേരുവകൾ

മൈദ – 3 cups
മുട്ട – 2 ( room temperature)
ബേക്കിങ് പൗഡർ – 3 tsp
ഉപ്പ് -1/2 tsp
പഞ്ചസാര -2/3 cup
വാനില എസ്സെൻസ് -1 tsp
മേൽറ്റഡ് ബട്ടർ – 3tbs(40g)( cooled)
പാൽ -1/2 cup(120 ml)( room temp)

തയ്യാറാക്കുന്ന വിധം

മൈദയും ബേകിംഗ് പൌഡറും ഉപ്പും ഒന്നിച്ചു ഇടഞ്ഞു മാറ്റി വെക്കുക. മുട്ടയും പഞ്ചസാരയും 5 min നന്നായി ബീറ്റ് ചെയ്യുക..അത് ശരിക്കൊന്നു thick ആകും..അപ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് ഒന്ന് കൂടി ബീറ്റ് ചെയ്യുക..ഇനി ബീട്ടറിന്‍റെ സ്പീഡ് ഏറ്റവുംകുറച്ചു കാല്‍ഭാഗം മൈദ ഇട്ടു മിക്സ്‌ചെയ്യുക..പിന്നെ മെല്‍റ്റു ചെയ്ത ബട്ടറും പാലും പകുതി വീതംഒഴിച്ച് ഒന്നൂടി ബീറ്റ് ചെയ്യുക..വീണ്ടും പകുതി മൈദ ഇട്ടു ബീറ്റ് ചെയ്തുയോജിപ്പിച്ച് കഴിഞ്ഞുബാക്കിയുള്ള പാലുംബട്ടറും ഒഴിച്ച് ബീറ്റ് ചെയ്യുക…ബാക്കിയുള്ളമൈദയുംകൂടി ഇട്ടു ഒന്നും കൂടി. ഇനി ഇതിനുഒരു അര മണിക്കൂര്‍ വിശ്രമം കൊടുക്കുക..(മാവ് നല്ലത് പോലെ സോഫ്ടും ഒട്ടുന്ന പരുവത്തിലായിരിക്കും)
അര മണിക്കൂര്‍ കഴിഞ്ഞു ഇത് അല്പംമാവ് തൂകി വീതിയില്‍ 1/4 ഇഞ്ച്‌ കനത്തില്‍ പരത്തി എടുക്കുക..ഡോനട്ട് കട്ടറോ, വട്ടത്തിലുള്ള രണ്ടു അടപ്പോ ഉപയോഗിച്ച് ഷേപ്പ് ചെയ്തെടുത്തു എണ്ണയില്‍ വറുത്തെടുക്കുക

.ചോക്ലേറ്റ് ഗ്‌ളൈസ് തയ്യാറാക്കാം

3/4 cup പൊടിച്ച പഞ്ചസാരയും2 tbs കൊക്കോ പൌഡറും ഒന്നിളക്കി യോജിപ്പിചിട്ട് 1 1/2 tbs പാലും 1tsp വാനില എസ്സെന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക..ഇനി ഇതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഡോനട്സ് ഒരു വശം മുക്കി എടുക്കാം.