കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ്, വിറ്റാമിൻ എ തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരു പോലെ ആരോഗ്യപ്രദമാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം റാഗി സ്മൂത്തി.
ചേരുവകൾ
- റാഗിപ്പൊടി- 2 ടേബിൾസ്പൂൺ
- വെള്ളം- 3/4 കപ്പ്
- പഴം- 1
- ഈന്തപ്പഴം- 2 എണ്ണം
- പാൽ- 1/2 കപ്പ്
- ചിയാ വിത്ത്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
റാഗിപ്പൊടിയിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് വെള്ളം വെച്ച് ചൂടാക്കുക. വെള്ളം തിളച്ചു വരുമ്പോൾ കലക്കി വെച്ചിരിക്കുന്ന റാഗി ചേർത്ത് കുറുക്കിയെടുക്കുക. കുറുകി വന്ന റാഗി തണുക്കാൻ മാറ്റി വെയ്ക്കുക. ഇതിലേക്ക് ഈന്തപ്പഴം, നന്നായി പഴുത്ത ഒരു വാഴപ്പഴം ചേർക്കുക. ഇതിൽ പാൽ, വെള്ളത്തിൽ കുതിർത്ത ചിയാവിത്ത് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഹെൽത്തി റാഗി സ്മൂത്തി റെഡി.
STORY HIGHLIGHT: ragi smoothie