എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണമാണ് റോള്‍ഡ് ഓംലെറ്റ്. ഇനി വളരെ എളുപ്പത്തിൽ തയാറാക്കാം പ്രാതല്‍ അൽപം വെറൈറ്റിയായി.
ചേരുവകൾ
- മുട്ട- 4
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- അര ടീസ്പൂണ്‍
- കാരറ്റ്- അര കഷണം
- സവാള- പകുതി
- സ്പ്രിങ് ഒനിയന്‍-1
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ടയെടുത്ത് ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അരകഷണം കാരറ്റെടുത്ത് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക. ശേഷം ഇതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. സ്പ്രിങ് ഒനിയനും കഷ്ണങ്ങളാക്കി ചേര്‍ത്തതിനു ശേഷം നന്നായി അടിക്കുക. ഇനി പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഈ മിശ്രിതം ഒഴിച്ച് ചേര്‍ക്കുക. വെന്തുവന്നതിനുശേഷം ഒരുവശത്തുനിന്ന് റോള്‍ ചെയ്തെടുക്കുക.
STORY HIGHLIGHT: rolled omelette