Kerala

വനിതാ ഡോക്ടറോട് ലൈം​ഗികാതിക്രമം : 45കാരൻ അറസ്റ്റിൽ

റിസോർട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

ആലപ്പുഴ പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.