Recipe

മത്തങ്ങ കൊണ്ട് സൂപ്പ് തയ്യാറാക്കിയിട്ടുണ്ടോ? വീട്ടിലുളള ചേരുവകള്‍ മാത്രം മതി

വെജിറ്റേറിയന്‍ സൂപ്പുകള്‍ക്കിടയില്‍ വളരെ ഫേമസ് ആയ ഒരു വിഭവമാണ് മത്തങ്ങ സൂപ്പ്. വളരെ രുചികരമായ ഒരു വിഭവം കൂടിയാണ് ഇത്. വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍.

ആവശ്യമായ ചേരുവകള്‍

  • മത്തങ്ങ
  • റോസ്‌മേരി
  • വെളുത്തുള്ളി
  • സവോള
  • തക്കാളി
  • കുരുമുളക്
  • ഒലിവോയില്‍
  • ഉപ്പ്
  • തൈര്

തയ്യാറാക്കുന്ന വിധം

മത്തങ്ങ, റോസ്‌മേരി, വെളുത്തുള്ളി, സവോള, തക്കാളി കുരുമുളക്, ഒലിവോയില്‍, ഉപ്പ് എന്നിവ ബേയ്ക്ക് ചെയ്‌തെടുക്കുക. [ബേയ്ക്ക് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എണ്ണയില്‍ ഇട്ട് വഴറ്റി എടുത്താലും മതിയാകും]. 150 ഡിഗ്രിയില്‍ ഒരു 40 മിനിറ്റോളം ഇത് ബേക്ക് ചെയ്യണം. ബേക്ക് ചെയ്ത ശേഷം കുറച്ചു വെള്ളം ഒഴിച്ച് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക.

ഇനി ഇത് ഒരു അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുക്കണം. ശേഷം ഇത് തിളപ്പിക്കാനായി ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് തൈര്, കുരുമുളക് ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് തിളപ്പിച്ച് എടുക്കാം, വളരെ രുചികരമായ മത്തങ്ങ സൂപ്പ് തയ്യാര്‍.