കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി. കേസിൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവരോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. നവംബർ എട്ടിനു പരിഗണിക്കാൻ കേസ് മാറ്റിയിരിക്കുകയാണ്.
സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്കിയ അപ്പീലുകള്‍ നല്‍കിയെങ്കിലും ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽനിന്ന് സർക്കാർ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യക്കുറ്റ നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനം. ചീഫ് സെക്രട്ടറിക്കും എറണാകുളം, പാലക്കാട് ജില്ലാ കലക്ടർമാർക്കുമെതിരെയാണു നടപടി വരുന്നത്.