Movie News

അൽത്താഫ് സലീം നായകനാകുന്ന റൊമാന്‍റിക് കോമഡി ചിത്രം ‘മന്മഥൻ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് – manmadhan title poster out

പ്രേക്ഷക മനം കവരാൻ ‘മന്മഥൻ’ എത്തുന്നു. സംവിധായകനായും നടനായും സിനിമാലോകത്ത് ശ്രദ്ധേയനായ അൽത്താഫ് സലീം നായകനായെത്തുന്ന ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകര്‍ പുറത്തുവിടും. സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ള ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് ചിത്രത്തിൽ എത്തുന്നത്.

ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാങ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം അനസ് കടലുണ്ടിയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ഡാരിയസ് യാർമിലും അനസ് കടലുണ്ടിയും ചേർന്നാണ്. അടിമുടി നർമ്മവുമായി അൽത്താഫ് നായക വേഷത്തിൽ വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

STORY HIGHLIGHT: manmadhan title poster out