Movie News

‘കങ്കുവ’യിലെ സൂര്യയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ – surya in a stylish look kankuwas second look poster goes viral

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയ്ക്കായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി. സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വളരെ കാലത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കൂടിയാണ് ‘കങ്കുവ’. ചിത്രത്തിലെ സൂര്യയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് സൂര്യ എത്തുക. ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ഇതിന് മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുതിയ കാലത്തെ സൂര്യയുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വെള്ള കോട്ടിട്ട് ഒരു ചുവന്ന കാറിന് മുകളിലിരിക്കുന്ന സൂര്യയാണ് പുതിയ പോസ്റ്ററിലുള്ളത്.

രണ്ട്‌ ഭാഗങ്ങളായി ഒരുങ്ങുന്ന കങ്കുവ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

STORY HIGHLIGHT: surya in a stylish look kankuwas second look poster goes viral