Celebrities

ആകെ 3 വിവാഹം; ഒടുവിൽ സ്വയം വിവാഹംകഴിച്ച് ബ്രിട്നി സ്പിയേഴ്സ് – britney spears marries herself

പക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ കാര്യമാണിതെന്ന് ഞാൻ കരുതുന്നു

പ്രശസ്ത അമേരിക്കൻ ​ഗായിക ബ്രിട്നി സ്പിയേഴ്സിന്‍റെ വിവാഹ വാർത്തകൾ പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. മൂന്ന് തവണ വിവാഹിതയായ ബ്രിട്നി ഇപ്പോഴിതാ താൻ വീണ്ടും വിവാഹംകഴിച്ചെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. ഇത്തവണ ബ്രിട്നി വിവാഹം ചെയ്തത് സ്വയമാണ്. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താൻ വീണ്ടും വിവാഹിതയായെന്നകാര്യം ബ്രിട്നി സ്പിയേഴ്സ് വെളിപ്പെടുത്തിയത്.

വെളുത്ത സാറ്റിൻ വെഡ്ഡിങ് ​ഗൗണാണ് ​ഗായിക ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു മൂടുപടവും. ‘ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ച ദിവസം. അത് ലജ്ജാകരമോ മണ്ടത്തരമോ ആയി തോന്നിയേക്കാം. പക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ കാര്യമാണിതെന്ന് ഞാൻ കരുതുന്നു’ എന്നാണ് താരം വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.

ഇതിനുമുൻപ് മൂന്നുതവണ ബ്രിട്നി സ്പിയേഴ്സ് വിവാഹിതയായിട്ടുണ്ട്. 2004-ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം നടനും മോഡലുമായ സാം അസ്ഖാരിയേയാണ് അവർ വിവാഹംകഴിച്ചെങ്കിലും കഴിഞ്ഞവർഷമാണ് ഇരുവരും വേർപിരിഞ്ഞത്.

മൂന്ന് തവണ വിവാഹിതയായ ബ്രിട്നിയുടെ കുടുംബ ജീവിതം വിവാദങ്ങളിലും വാർത്തകളിലും സ്ഥാനംപിടിക്കാറുണ്ട്. ഇപ്പോൾ സ്വയം വിവാഹിതയായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

STORY HIGHLIGHT: britney spears marries herself