ചേരുവകൾ
പച്ചരി
നെയ്യ്
തേങ്ങാ
ചെറിയ ഉള്ളി
ശർക്കര
ഉപ്പ്
ബേക്കിംഗ് സോഡാ
ജീരകം
തയ്യാറാക്കുന്ന വിധം
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി കുതിർന്ന് വന്നുകഴിഞ്ഞാൽ പലഹാരത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി ഇഷ്ടമാണെങ്കിൽ അത് കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവയിട്ട് വറുത്തുകോരി മാറ്റി വയ്ക്കുക. ശേഷം പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം. ശേഷം നേരത്തെ എടുത്തു വച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും കുറച്ച് തേങ്ങയും ഇട്ട് ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പ്, ബേക്കിംഗ് സോഡാ,ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക. തയ്യാറാക്കി വെച്ച ശർക്കര പാനി കൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. വറുത്തുവെച്ച തേങ്ങാക്കൊത്തിൽ നിന്നും പകുതി ഈ ഒരു സമയത്ത് മാവിൽ ചേർത്തു കൊടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് അല്പനേരം അടച്ചുവെച്ച് വേവിച്ചെടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. പലഹാരം അടച്ച് വയ്ക്കുന്നതിനു മുൻപായി അല്പം തേങ്ങാക്കൊത്തും, ചെറിയ ഉള്ളിയും മുകളിൽ വിതറി കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.