Explainers

കേരളത്തിലെ ക്യാമ്പസുകളില്‍ SFI മാത്രം എന്തുകൊണ്ട് ? : വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കടമ മറക്കുന്നതോ ? അതോ ഗുണ്ടായിസ രാഷ്ട്രീയത്തിന് പ്രസക്തി ഏറുന്നതോ ?

കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് ചുവന്നിരിക്കാന്‍ കാരണം, അതില്‍ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയുള്ളതു കൊണ്ടാണ്. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എങ്ങനെ പുലരുമെന്ന് ചിന്തിച്ച് ചിന്തിച്ച് അഭിനവ കമ്യൂണിസ്റ്റുകാരെല്ലാം ബുര്‍ഷ്വാ കുത്തക മുതലാളിമാരുടെ മനോനില കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും കേരളത്തിന്റെ അടിമത്ത സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും പേറുന്ന ജനതയ്ക്ക് ലോക കമ്യൂണിസത്തോട് ചേര്‍ന്നു നില്‍ക്കാനാണിഷ്ടം. ആ ഇഷ്ടംകൊണ്ടു കൂടിയാണ് വര്‍ഗ ബഹുജന സംഘടനകളില്‍ ചെറിയ രൂപമായ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന SFIയില്‍ വിദ്യാര്‍ത്ഥികള്‍ അണി നിരക്കുന്നത്. ഇക്കഴിഞ്ഞ കോളേജ് തെരഞ്ഞെടുപ്പില്‍ SFI നേടിയ വിജയം അതാണ് കാണിക്കുന്നത്.

 

പുഴുക്കുത്തുകള്‍ എല്ലാ വ ിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ഉണ്ടാകുമെങ്കിലും എപ്പോഴും നവീകരിക്കപ്പെടുകയോ, തിരുത്തപ്പെടുകയോ ചെയ്യുന്നതു കൊണ്ടാണ് SFI എന്ന സംഘടനയ്ക്ക് നിലനില്‍ക്കാന്‍ കഴിയുന്നത് എന്നാണ് മനസ്സിലാക്കുന്നത്. കാലിക്കട്ട്, എം.ജി, കേരള സര്‍വ്വകലാശാലകളില്‍ SFIയുടെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വിശ്വസിക്കണമെന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമൊന്നുമില്ലെങ്കിലും, ജനാധിപത്യ രാജ്യത്തിലെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ പ്രാഥമിക ഇടം ക്യാമ്പസാണ്. അവിടെ നിന്നുമാണ് രാജ്യം ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുക്കലിലേക്ക് പ്രാപ്തി നേടുന്നത്.

അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പൂര്‍ണ്ണമായി തള്ളിക്കളയാനാകില്ല. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഭരണകൂടം നിശ്ചയിക്കേണ്ട ഒരു കാര്യം മാത്രമല്ല. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ആ അവകാശം നിഷേദിക്കാന്‍ കഴിയാത്തതുമാണ്. ക്യാമ്പസിലെ അരാഷ്ട്രീയ വാദവും, ക്രിമിനലിസവും നിഷ്‌ക്കാസനം ചെയ്യാനും രാഷ്ട്രീയത്തിന് കഴിയും. എന്നാല്‍, രാഷ്ട്രീയം തന്നെ വിദ്യാര്‍ത്ഥികളുടെ അന്തകരാവുകയോ, വിദ്യാര്‍ത്ഥികളുടെ ശത്രുവാകുകയോ ചെയ്യുന്ന തരത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുകയാണ് വേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോഴാണ് എന്തുകൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ SFI മാത്രം എന്ന ചോദ്യം ഉയരുന്നത്.

നോക്കൂ, ക്യാമ്പസുകള്‍ വിജ്ഞാനത്തിന്റെയും സാംസ്‌ക്കാരിക ഉന്നമനത്തിന്റെയും ഇടമാണ്. ഇവിടെ എല്ലാം പഠിക്കുന്നുണ്ട്. ഒപ്പം, അവകാശങ്ങളും പരസ്പര സഹകരണവും സ്‌നേഹവും വളര്‍ത്തിയെടുക്കുന്നുണ്ട്. വായനയും, എഴുത്തും, കലാപരമായ ഇടപെടലുകളും ഇതോടൊപ്പം പരിപോഷിപ്പിക്കുന്നുണ്ട്. ഇതെല്ലാം അടങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിനു മാത്രമേ ക്യാമ്പസുകളെ ചലിപ്പിക്കാനാവൂ. അത്തരം ചലനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ മുമ്പിലാണ് SFI. മറ്റു രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസുകളില്‍ നിര്‍ജീവമാണെന്നു തന്നെ പറയാം. അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ നിര്‍ജീവമായിപ്പോകുന്നതാണോ എന്നതാണ് മറ്റൊരു ചോദ്യം.

സ്വാഭാവികമായും ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയങ്ങള്‍ തമ്മില്‍ സംഘട്ടനത്്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത് കൂടുതലായും കണ്ടുവരുന്നത്, SFI പ്രബലമായ ക്യാമ്പസുകളിലാണ്. തങ്ങളുടെ എതിരായി നില്‍ക്കുന്നവരെ ഇല്ലാതാക്കാനുള്ള പ്രവണത SFI പൊതുവേ കാണിക്കാറുണ്ടെന്നത് മറച്ചു വെയ്ക്കാനാവില്ല. എന്നാല്‍, അത് ക്യാമ്പസിനുള്ളില്‍ വെച്ചു തന്നെ തീര്‍ക്കുകയാണ് ചെയ്യുക. ഇത് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ക്യാമ്പസിനു പുറത്തു വെച്ച് തീര്‍ക്കാനുള്ള കഴിവുള്ളതു കൊണ്ട് ചില സംഘട്ടനങ്ങള്‍ കൊലപാതകത്തിലേക്ക് നീളും. SFI ക്യാമ്പസുകള്‍ക്കുള്ളില്‍ ശക്തമാണെങ്കില്‍ മറ്റു സംഘടനകള്‍ ക്യാമ്പസിനു പുറത്താണ് ശക്തര്‍. ഇതാണ് SFIയും മറ്റു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള വ്യത്യാസം.

അതുകൊണ്ടു തന്നെ ക്യാമ്പസുകളെ SFIക്ക് ചലിപ്പിക്കാനാകും. ഇത് സാധ്യമാക്കിയത് ഒറ്റ ദിവസം കൊണ്ടല്ലെന്നോര്‍ക്കണം. കാലങ്ങളായി നിരന്തരം ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ടാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നവരാണ് ഇന്ന് മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍. പി. രാജീവും, എം.ബി രാജേഷും, എ.എന്‍. ഷംസീറുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇവര്‍ SFIയുടെ സംസ്ഥാന നേതചാക്കലുമായിരുന്നിട്ടുണ്ട്. അക്കാലങ്ങളില്‍ SFI ഇടപെട്ടിട്ടുള്ള വിദ്യാര്‍ത്ഥി സമരങ്ങള്‍ മറക്കാനാവുന്നതല്ല. കേരളത്തിലെ അസംഖ്യം സമരങ്ങള്‍ ഇവര്‍ നയിച്ചിട്ടുണ്ടെന്നത് സത്യവുമാണ്.

ഇത്തരം നേതാക്കളെപ്പോലെ മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നവര്‍ തുലോം കുറവാണ്. കാരണം ക്യാമ്പസുകളില്‍ അവരുടെ പ്രവര്‍ത്തന മികവ് അരാഷ്ട്രീയ വാദത്തിലൂടെയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അഏരാഷ്ട്രീയ വാദ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നതെന്താണ്. വിദ്യാര്‍ത്ഥികളെ നല്ല രാഷ്ട്രീയത്തില്‍ നിന്നും അകറ്റുക എന്നതാണ്. ഇത്് ക്രമേണ ക്യാമ്പസുകളില്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കും. ഇത് തടയുകയെന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രധാന കടമയാണ്. അതാണ് SFI ചെയ്യുന്നതും. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യാത്തതും. ക്യാനസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളോടൊപ്പം ഉണ്ടെന്ന വിശ്വാസം വരണമെങ്കില്‍ എല്ലാ തലങ്ങളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇടപെടല്‍ നടത്തണം. ചിലപ്പോള്‍ സംരക്ഷണമായിരിക്കും ആവശ്യപ്പെടുക. ചിലപ്പോള്‍ സഹായവും.

അങ്ങനെയുള്ള സമയങ്ങളില്‍ മറ്റു കാര്യങ്ങളിലേക്ക് തിരിയുകയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെ കാണാതെ പോവുകയും ചെയ്യുന്നിടത്താണ് SFI ഒഴികെയുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് മറ്റൊന്നു. തെരഞ്ഞെടുപ്പു കാലത്ത് SFIക്കു ബദല്‍ പാനല്‍ ഒരുക്കുക എന്നതിനപ്പുറം ക്യാമ്പസില്‍ സ്ലീപ്്പര്‍ സെല്ലുകളായിപ്പോവുകയാണ് മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. അടിച്ചമര്‍ത്തലും, പ്രവര്‍ത്തന സ്വാതന്ത്ര്യ നിഷേധവുമൊക്കെ മറ്റു പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നുണ്ടെങ്കിലും SFIയും ഇങ്ങനെയാണ് ക്യാമ്പസുകളില്‍ ഇടംപിടിക്കാന്‍ ശ്രമിച്ചിരുന്നതെന്ന് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ ആ ആരോപണങ്ങള്‍.

CONTENT HIGHLIGHTS;Why only SFI in Kerala campuses? : Are student movements forgetting their duty? Or does it become relevant to gangster politics?

Latest News