ചേരുവകൾ
ഉണക്കലരി – 1/2 കപ്പ്
ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 1 കപ്പ്
മൂന്നാം പാൽ – 2 കപ്പ്.
ശർക്കര – 1 കപ്പ് ചീകിയത്
വെള്ളം – 1/2കപ്പ്
ചുക്ക് പൊടി – 1/2 ടീസ്പൂൺ
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ.
നെയ്യ് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി – 2 ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം
ഒരു പാൻ വച്ച് ശർക്കരയും വെളളവും ചേർത്ത് യോജിപ്പിച്ച് നന്നായി തിളപ്പിച്ച് മാറ്റി വയ്ക്കുക. അരി നന്നായി കഴുകി ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഇടുക. ശേഷം മൂന്നാം പാൽ ഒഴിച്ച് അടച്ച് വച്ച് നന്നായി വേവിച്ച് എടുക്കുക.ശേഷം രണ്ടാം പാലും ശർക്കര ഉരുക്കിയതും ചേർത്ത് നന്നായി ഇളക്കി നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക.നന്നായി കുറുകി വരുമ്പോൾ തീ കുറച്ച് വച്ച് ഒന്നാം പാലും ചുക്കുപൊടിയും ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. ഒന്നാം പാൽ ചേർത്തതിന് ശേഷം തിളപ്പിക്കാൻ പാടില്ല ഇപ്പോൾ സ്വാദിഷ്ടമായ അരി പായസം റെഡി ആയി.