ചമ്മന്തി എന്ന് കേട്ടാൽ പലരുടെയും വായിൽ കപ്പലോടും. വേറെ കറികൾ ഒന്നും ഇല്ലെങ്കിലും ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ ചമ്മന്തി മാത്രം മതിയാകും. ഈ ഒരു ചമ്മന്തി മാത്രം മതി ചോറിന് കൂടെ കഴിക്കാൻ പിന്നെ വേറെ ഒന്നും വേണ്ട. ഞൊടിയിടയിൽ തയ്യാറാക്കാം രുചിയൂറും ചമ്മന്തി.
ചേരുവകൾ
- സവാള – 1
- തക്കാളി – 1
- കറിവേപ്പില – 1 തണ്ട്
- പച്ചമുളക് – എരുവിന് ആവശ്യമായിട്ടുള്ളത്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് സവാളയും തക്കാളിയും പൊടി പൊടിയായി അരിഞ്ഞെടുക്കുക. (സവാളക്ക് പകരം ചെറിയ ഉള്ളിയും എടുക്കാം). ശേഷം കുറച്ചു കറിവേപ്പില, പച്ചമുളക്, ഉപ്പ്,ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി ഞരടി യോജിപ്പിച്ചാൽ ചമ്മന്തി തയാർ. കൈ കൊണ്ട് നന്നായി തിരുമ്മി തിരുമ്മി കുഴഞ്ഞ പരുവത്തിൽ വേണം ഉണ്ടാക്കാൻ. വേണമെങ്കിൽ മിക്സിയിലും ചെയ്യാവുന്നതാണ്. നന്നായി അരഞ്ഞു പോവാതെ ശ്രദ്ധിക്കണം. നാടൻ രീതിയിൽ അമ്മിയിൽ ചതച്ചെടുക്കുന്നതാണ് ഏറ്റവും രുചികരം.
STORY HIGHLIGHT: Chutney