മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് സഞ്ജു ശിവറാം. വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സമൂഹമാധ്യമങ്ങളിൽ എത്തിയത്. പരീക്ഷണ സമയമെല്ലാം കഴിഞ്ഞു എന്നാണ് പങ്കുവെച്ച ചിത്രത്തിനൊപ്പം സഞ്ജു കുറിച്ചത്.
‘ഇന്ന് ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികം. നല്ലതും ചീത്തയുമായ ഒരുപാട് സമയങ്ങള്‍, പരീക്ഷണ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങള്‍, എല്ലാം നല്ലതാണ്’ സഞ്ജു കുറിച്ചു. പോസ്റ്റിന് താഴെ സഞ്ജുവിനും ഭാര്യ അശ്വതിയ്ക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഇരുവർക്കും രണ്ട് ആണ്‍മക്കളാണുള്ളത്. ഹിന്ദുസ്താനി സംഗീതജ്ഞയാണ് ഭാര്യ അശ്വതി.
2013 ല്‍ നീ കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് ആദ്യമായി താരം സിനിമയിലേക്ക് എത്തിയത്. നിരവധി സിനിമകളിലൂടെ ഇന്റസ്ട്രിയില്‍ തന്റെ സ്ഥാനമുറപ്പിച്ച സഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്ത 1000 ബേബീസ് എന്ന വെബ് സീരീസാണ്. നജീം കോയ സംവിധാനം ചെയ്ത ചിത്രമാണിത്.
STORY HIGHLIGHT: sanju sivaram celebrating his wedding anniversary with wife