ചേരുവകൾ
മൈദാ – 1 കപ്പ്
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഓറഞ്ച് ജ്യൂസ് – കാൽകപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
ഓയിൽ – കാൽ കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
മുട്ട – 2
പഞ്ചസാര – മുക്കാൽക്കപ്പ്
ഉണ്ടാകുന്ന വിധം
മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .മുട്ട പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്കു ഓയിൽ ഓറഞ്ച് ജ്യൂസ് ഓറഞ്ച് തൊലി ചേർത്തിളക്കുക .ഇതിലേക്കു മൈദ കുറേശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യുക .കേക്ക് മോൾഡിൽ ഓയിൽ തേച്ചു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക .ഇതിലേക്കു ബാറ്റർ ഒഴിച്ചുകൊടുക്കുക .ഒരു നോൺസ്റ്റിക് പാത്രം 10 മിനുട്ട് ചൂടാക്കുക .ഇതിലേക് കേക്ക് മോൾഡ് വെച്ച് 35 മിനുട്ട് ബേക് ചെയ്തെടുക്കുക .