ചേരുവകള്‍:
മൈദ – 300 ഗ്രാം
ബേക്കിങ് പൗഡര്‍ – ഒന്നര ടീസ്പൂണ്‍
വെണ്ണ – 400 ഗ്രാം
കിസ്മിസ് – 10 എണ്ണം
പഞ്ചസാര പൊടിച്ചത് – 400 ഗ്രാം
വാനില എസന്‍സ് – ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ട – 7 എണ്ണം
കൊക്കോ – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 10 എണ്ണം
ചൂടുവള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിങ് പൗഡറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക. വെണ്ണ, പഞ്ചസാര എന്നിവ നന്നായി അടിച്ച് ചേര്‍ത്തതിന് ശേഷം വാനില എസെന്‍സ് ചേര്‍ത്തിളക്കുക. കൊക്കോ, വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. വെണ്ണ പഞ്ചസാര മിശ്രിതത്തിലേക്ക് കോഴിമുട്ട ഓരോന്നായി ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. കൊക്കോപേസ്റ്റ് ചേര്‍ത്തിളക്കിയശേഷം മൈദ, ബേക്കിങ് പൗഡര്‍ മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. അടിയില്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ പാത്രത്തിന്റെ പകുതിയോളം മാത്രം മിശ്രിതം പകര്‍ന്നതിന് ശേഷം ഓവന് 250 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയതില്‍ വെച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക. ഇതില്‍ നമുക്ക് ചോക്ലേറ്റുകൊണ്ട് തന്നെ ടോപ്പിങ് ചെയ്യാം.
ടോപ്പിങ് ചെയ്യേണ്ട വിധം200 ഗ്രാം കുക്കിങ് ചോക്ലേറ്റ് അലിയിച്ചെടുക്കുക, അതിലേക്ക് നാല് മുട്ടയുടെ മഞ്ഞ ഓരോന്നായി അടിച്ചു ചേര്‍ക്കുക. അല്പം വാനില എസന്‍സ് 100 ഗ്രാം വെണ്ണ എന്നിയും ചേര്‍ത്തിളക്കുക, നാല് മുട്ടയുടെ വെള്ള അടിച്ച് പൊന്തിവരുമ്പോള്‍ ചോക്ലേറ്റ് മിശ്രിതം കുറേശ്ശെയൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക, ചൂടാക്കിയശേഷം കേക്കിന് മുകളിലും വശങ്ങളിലും ടോപ്പിങ് തേച്ചുപിടിപ്പിക്കാം.