വെജിറ്റേറിയന്‍സിന് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് സോയ 65. വളരെ ക്രഞ്ചിയായ രീതിയില്‍ കഴിക്കാവുന്ന ഒരു വിഭവമാണിത്. വളരെ എളുപ്പത്തില്‍ വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി് തയ്യാറാക്കി എടുക്കാന്‍. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഇതിനായി സോയാബീന്‍ തിളച്ച വെള്ളത്തിലേക്ക് ചേര്‍ത്തുകൊടുത്ത് ഒന്ന് 10 മിനിട്ടോളം സോക്ക് ചെയ്തു വെയ്ക്കാം. ശേഷം വെള്ളമൊക്കെ പിരിഞ്ഞു കളഞ്ഞ ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, കുറച്ച് പെരുംജീരകം, കുറച്ച് വലിയ ജീരകം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോണ്‍ഫ്‌ലോര്‍, പുളിയില്ലാത്ത തൈര്, ആവശ്യത്തിന് ഉപ്പ്, ചില്ലി ഫ്‌ളേക്‌സ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്തു അരമണിക്കൂറോളം സമയം മാറ്റിവെയ്ക്കാം. ശേഷം ഇത് ചൂടുള്ള എണ്ണയിലേക്ക് ഇട്ട് വറുത്തുകോരി എടുക്കുക.
ഇനി അതേ എണ്ണയിലേക്ക് കുറച്ച് പച്ചമുളക്, കറിവേപ്പില എന്നിവ ഒന്ന് വറുത്ത് സോയയിലേക്ക് ചേര്‍ത്തു കൊടുക്കാം. ശേഷം എണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ടൊമാറ്റോ സോസ്, സോയാസോസ്, കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത്, ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന സോയ ഇതിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ലപോലെ ഇളക്കുക. രുചികരമായ സോയ 65 തയ്യാര്‍