സ്കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ കുട്ടികള്‍ക്കൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുന്ന ഒരു രുചികരമായ വിഭവമാണ് റാഗി ലഡ്ഡു. വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- റാഗി പൗഡര്‍
- നെയ്യ്
- തേങ്ങ
- ശര്‍ക്കര
- ഏലയ്ക്കാപ്പൊടി
- കശുവണ്ടി
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാവുമ്പോഴേക്കും അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് റാഗി പൗഡര്‍ ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്തുകൊടുത്ത് നല്ലപോലെ ഇളക്കുക. ഒന്ന് ചൂടാകുന്ന സമയത്ത്, മധുരത്തിന് ആവശ്യമായ ശര്‍ക്കരപ്പാനി നമുക്ക് തയ്യാറാക്കാം. അതിനായി ശര്‍ക്കര പൊടിച്ചത് ചൂട് വെള്ളത്തിലേക്ക് ഒഴിച്ച് നല്ലപോലെ ഇളക്കുക.
ശേഷം ഇത് അരിച്ച് എടുത്ത് റാഗിലേക്ക് ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ചേര്‍ക്കേണ്ടത് ഏലയ്ക്കാപ്പൊടിയും കശുവണ്ടിയും അല്പം നെയ്യും ആണ്. ഇതെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കിയശേഷം ഗ്യാസ് ഓഫ് ചെയ്യുക. തണുത്ത ശേഷം ഈ മാവ് ലഡ്ഡുവിന്റെ രൂപത്തില്‍ ഉരുട്ടി എടുക്കാം. വളരെ രുചികരമായ റാഗി ലഡ്ഡു തയ്യാര്‍.