ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ് തയ്യാറാക്കി നോക്കാം.
ചേരുവകൾ
- പച്ച മാങ്ങ – 1 എണ്ണം
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- പൊതിന ഇല – 5 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ് – 1 പിഞ്ച്
- തണുത്ത വെള്ളം – ആവശ്യത്തിന്
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാകുന്ന വിധം
പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ മധുരത്തിന് ആവശ്യമായ പഞ്ചസാര, പൊതിന ഇല, ഇഞ്ചിയും, അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേർത്ത് കൊടുക്കാം. തയ്യാറാക്കിയ ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേർത്ത് കൊടുക്കാം.
STORY HIGHLIGHT: Pacha manga Juice