സ്വർണവിലയിൽ വീണ്ടും വർധനവ്. കഴിഞ്ഞ ആഴ്ചയിലെ വർധനവിന് ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 58360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി.
കഴിഞ്ഞദിവസം അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായപ്പോഴാണ് സംസ്ഥാന വിപണിയിൽ വില കുറഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. നിക്ഷേപകർ ചെറിയതോതിൽ ലാഭം അടുത്തതോടെയാണ് ഇന്നലെ വില കുറഞ്ഞത്.
ഒക്ടോബർ 10 നു ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് വിപണിയിലെ വില 56,200 രൂപയായിരുന്നു.ഒക്ടോബർ 11 നു വിപണി വില 56,760 രൂപയായി.ഒക്ടോബർ 12 നു 56,960 രൂപയും ആയിരുന്നു.ഒക്ടോബർ 13, 14 ദിവസന്തങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 15നു ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 56,760 രൂപയായിരുന്നു.ഒക്ടോബർ 16നു ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ കൂടി 57,120 രൂപയായി. ഒക്ടോബർ 17 ന് ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. 57280 രൂപയായിരുന്നു. 18നു 640 രൂപ ഉയർന്ന് 57920 രൂപയും ഒക്ടോബർ 19 ന് 480 രൂപ കൂടി 58240 രൂപയായി. ഒക്ടോബർ 20 നു സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.ഒക്ടോബർ 21 നു ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കൂടി ഈ മാസത്തെ റെക്കോർഡ് വിലയായ 58,400 രൂപയിലെത്തി. ഒക്ടോബർ 22 നു വിലയിൽ മാറ്റമില്ല.ഒക്ടോബർ 23നു വീണ്ടും 320 രൂപ കൂടി 58,720 രൂപയായിരുന്നു. ഒക്ടോബർ 24 നു വില കുറഞ്ഞ് 58280 രൂപയായിരുന്നു.