കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ദലിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും അതിക്രമിക്കുകയും ചെയ്ത കേസില്‍ 101 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയരുന്നു.
2014 ആഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ മരകുമ്പി ഗ്രാമത്തിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.സംഭവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് പ്രതികള്‍ ദലിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് നേരെ തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര് വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.