ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്, നൂതനമായ എഐ പവേഡ് ട്രാവല്‍ ഇന്‍ഷുറന്‍സായ ട്രിപ്പ് സെക്യൂര്‍ + ഇന്ന് പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ പങ്കാളി എന്ന നിലയില്‍, വ്യത്യസ്തരായ ഇന്ത്യന്‍ യാത്രക്കാരുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപകല്പന ചെയ്തിട്ടുള്ള ഈ ഉത്പന്നം വിവിധ കവറേജ് സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.
യാത്രാ ഇന്‍ഷുറന്‍സ് ലളിതമാക്കുകയും അത് കൂടുതല്‍ ഇഷ്ടാനുസൃതമാക്കുകയും ചെയ്യുന്നതിലൂടെ ഓരോ യാത്രയും സുരക്ഷിതമാക്കുന്ന ഒരു സംസ്ക്കാരം ഉള്‍ച്ചേര്‍ക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് ശ്രമിക്കുന്നു. എല്ലാ തരത്തിലുമുള്ള യാത്രക്കാര്‍ക്കും യാത്ര സുരക്ഷിതവും കൂടുതല്‍ തടസ്സരഹിതവുമാക്കുന്നതിനുള്ള കമ്പനിയുടെ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പാണ് ട്രിപ്പ് സെക്യുര്‍ + .
ആല്‍പ്സ് പവര്വത നിരകളിലെ സ്കീയിങില്‍ സാഹസികത തേടുന്ന, സാന്റോറിയനിലെ സൂര്യസ്തമയം പിന്തുടരുന്ന, ട്രെക്കിങ് അല്ലെങ്കില്‍ പുതിയ അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലെത്തി അവധിക്കാലം ആഘോഷിക്കുന്ന ഒരു കുടുംബത്തിനാണെങ്കിലും ട്രിപ്പ് സെക്യുര്‍ + വ്യക്തിഗതവും അനുയോജ്യവുമായ പരിരക്ഷ നല്കുന്നു. ഓരോ യാത്രക്കാരന്റെയും നിര്‍ദിഷ്ട ആവശ്യകതകള്‍ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് ചലനാത്മകമായി ഇഷ്ടാനുസൃതമാക്കുന്നു.
യാത്രാ സുരക്ഷയും മനസ്സമാധാനവും വര്‍ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന നിരവധി സവിശേഷതകള്‍ ട്രിപ്പ് സെക്യുര്‍ + വാഗ്ദാനം ചെയ്യുന്നു. വിസ നിരസിച്ചതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നാല്‍ വിസ അപേക്ഷകള്‍ക്കായി അടച്ച തുക തിരികെ നല്‍ക്കൊണ്ട് ഇത് വിസ ഫീസ് റീഫണ്ട് ഉറപ്പാക്കുന്നു. വാടകയ്ക്ക് എടുത്ത വാഹനം കേടുവരികയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കാര്‍ വാടക കവര്‍ പ്രകാരം ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി, പോളിസിയില്‍ സാഹസിക സ്പോര്‍ട്സ് പരിരക്ഷയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന പരിക്കുകള്‍ക്ക് മെഡിക്കല്‍ ചെലവ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. കൂടാതെ യാത്രാവേളകളില്‍ ജീവന് അപകടപ്പെടുത്തുന്ന അവസ്ഥകള്‍ക്കുള്ള മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുമെന്ന് ഉറപ്പാക്കിക്കൊണ്ട്, എല്ലാത്തരം യാത്രക്കാര്‍ക്കും സമഗ്രമായ സംരക്ഷണം നല്കുന്ന മുന്‍കൂര്‍ ഡിസീസ് പരിരക്ഷ ട്രിപ്പ് സെക്യുര്‍ + വാഗ്ദാനം ചെയ്യുന്നു.
വര്‍ധിച്ചുവരുന്ന ഡിസ്പോസിബിള്‍ വരുമാനവും തിരക്കേറിയ ഷെഡ്യൂളുകളില്നിന്ന ഇടവേളയെടുക്കേണ്ടതിന്റെ ആവശ്യകതയും കാരണം രാജ്യത്തും വിദേശത്തുമുള്ള യാത്രാ സംസ്കാരത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹെല്‍ത്ത് പ്രൊഡക്ട്സ്, ഓപറേഷന്‍സ് ആന്‍ഡ് സര്‍വീസസ് മേധാവി പ്രിയ ദേശ്മുഖ് പറഞ്ഞു. ട്രിപ്സെക്യൂര് + വഴി ഒരു ഉത്പന്നം പുറത്തിറക്കുകമാത്രമല്ല, യാത്രാ ആസൂത്രണത്തിന്റെ നിര്‍ണായക ഘടകമായി യാത്രാ ഇന്‍ഷുറന്‍സ് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റത്തിന് തുടക്കമിടുക കൂടിയാണ് ചെയ്യുന്നത്. യാത്രയുടെ പ്രധാന ഘടകമായി ഇന്‍ഷുറന്‍സ് പരിഗണിക്കാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എഐ സാങ്കേതിക വിദ്യ സമന്വയിപ്പിക്കുന്നതിലൂടെ അവസാന നിമിഷത്തെ ചെക്ബോക്സിന് പകരം ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രാ ശൈലിക്ക് അനുയോജ്യമായ കവറേജ് ഞങ്ങള്‍ എളുപ്പമാക്കുന്നു.
വ്യക്തിഗതമാക്കിയ ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പുതുമ, ഉപഭോക്തൃ കേന്ദ്രീകൃതം, സാങ്കേതിക വിദ്യ എന്നിവയില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിബദ്ധതയാണ് ട്രിപ്പ് സെക്യുര്‍ + പ്രതിഫലിപ്പിക്കുന്നത്.
ഉത്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.icicilombard.com/travel-insurance/trip-secure-plus
#ICICILombard #TripSecure+ #PriyaDeshmukh #ILTakeCare #Travellers