Close up studio shot of a beautiful woman with perfect skin, she touching her face
വീട്ടിലെ അടുക്കളയിൽ ലഭിക്കുന്ന ചില സിമ്പിൾ ചേരുവകൾ മാത്രം മതി എളുപ്പത്തിൽ മുഖത്തെ വരകളും പാടുകളുമൊക്കെ മാറ്റാൻ. ഇതിൽ പ്രധാനിയാണ് തൈരും കടലമാവുമൊക്കെ.
ചർമ്മത്തിന് ഏറെ നല്ലതാണ് അരിപ്പൊടി. ഇതൊരു നല്ല എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാറുണ്ട്. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി എളുപ്പത്തിൽ തിളക്കം കൂട്ടാനും അതുപോലെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും അരിപ്പൊടിയ്ക്ക് കഴിയാറുണ്ട്. ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ അകറ്റാൻ സഹായിക്കാറുണ്ട്. മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെയും വേഗത്തിൽ ഇല്ലാതാക്കും. സ്ഥിരമായി അരിപ്പൊടി ഉപയോഗിക്കുന്ന പല മാറ്റങ്ങളും കാണിച്ച് തരാറുണ്ട്.
ചർമ്മത്തിന് ഏറെ നല്ലതാണ് തൈര്. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കാനും അതുപോലെ ആവശ്യമായ തിളക്കം നൽകാനും സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ഇതിനായി സഹായിക്കുന്നത്. തൈര് അടങ്ങിയ പായ്ക്കുകൾ ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിറ വ്യത്യാസവും അതുപോലെ കരിവാളിപ്പുമൊക്കെ മാറ്റാൻ വളരെ നല്ലതാണ്.
ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരുവിന് എതിരെ പോരാടാൻ ഏറെ നല്ലതാണ് ആര്യവേപ്പ്. അതുപോലെ ചർമ്മത്തിലെ പല പ്രശ്നങ്ങളും ആര്യവേപ്പ് ഇല്ലാതാക്കാറുണ്ട്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ വേഗത്തിൽ തടയാനും അതുപോലെ ചർമ്മത്തെ പല പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനും ആര്യവേപ്പിന് കഴിയാറുണ്ട്. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാണ് ചർമ്മത്തിലെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളും പാടുകളും അകറ്റാൻ സഹായിക്കുന്നത്. ചർമ്മത്തിന് ആവശ്യമായ കൊളാജൻ വർധിപ്പിക്കാനും കഴിയും.