മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട തമിഴ് നടനാണ് സൂര്യ. നടിപ്പിൻ നായകൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത് മലയാളത്തിൽ നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. താരത്തിന്റെ ഓരോ വാർത്തകളും വളരെ പ്രിയപ്പെട്ടതായി തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ താൻ സിനിമയിലേക്ക് കടന്നു വന്നതിനെ കുറിച്ചാണ് സൂര്യ അഭിമുഖത്തിൽ പറയുന്നത്.
സ്വന്തമായി ഒരു ഗാർമെന്റ് ഫാക്ടറി സ്വപ്നം കണ്ട ശരവണൻ ശിവകുമാറാണ് ഇന്ന് നടിപ്പിൻ നായകൻ സൂര്യനായി മാറിയത്. തെന്നിന്ത്യയുടെ ഹൃദയത്തുടിപ്പായ സൂര്യയായി മാറാൻ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. പിങ്കുവിലേക്ക് നൽകിയ അഭിമുഖത്തിൽ ഈ കാര്യത്തെക്കുറിച്ച് സൂര്യ സംസാരിക്കുന്നുണ്ട് വാക്കുകൾ ഇങ്ങനെ..
‘
ഞാൻ ഗാർമെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്തപ്പോൾ ആദ്യത്തെ 15 ദിവസം ഒരു ട്രെയിനി ആയിരുന്നു. ആ 15 ദിവസത്തെ ശമ്പളം 750 രൂപ ആയിരുന്നു. ആദ്യത്തെ ആറുമാസം ഒരു നടൻ്റെ മകനാണെന്ന് അവർക്കറിയില്ലായിരുന്നു. 1200 രൂപയായിരുന്നു അന്ന് എൻ്റെ മാസശമ്പളം. ഏകദേശം മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്തപ്പോൾ ശമ്പളം 8,000 രൂപയായി ഉയർന്നു.
കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അമ്മയാണ് എന്നോട് പറയുന്നത്. അമ്മ 25000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ ഞാൻ സേവിങ്‌സിനെക്കുറിച്ച് ചോദിച്ചു. ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്. ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല.അമ്മ 25000 രൂപയുടെ കടം വീട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ടത് എന്നെ വല്ലാതെ ബാധിച്ചു.ആ നിമിഷം വരെ സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാൻ ഞാൻ ആഗ്രഹിച്ചിരുന്നു.അതിനു എക്സ്പീരിയൻസ് നേടാൻ ആണ് ഫാക്ടറിയിൽ ജോലി ചെയ്തത്.
അച്ഛൻ നടൻ ആയതിനാൽ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു എങ്കിലും താല്പര്യം ഇല്ലായിരുന്നു.അമ്മയുടെ കടം വീട്ടുക എന്ന ഉദ്ദേശത്തോടെ പണത്തിന് വേണ്ടിയാണ് ഈ ഇൻഡസ്ട്രിയിൽ വന്നത്. അങ്ങനെയാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്.”
story highlight; surya talkes his mother