ലാൽജോസ് മലയാളം സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ശ്രദ്ധ നേടിയ താരമാണ് അമല പോൾ. നിരവധി ആരാധകരെയാണ് അമല ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. അമലയുടെ സിനിമകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരുപക്ഷേ ഇന്ത്യൻ പ്രണയകഥ എന്ന ചിത്രം തന്നെയായിരിക്കും കാരണം അത്രത്തോളം മികച്ച പ്രകടനമാണ് ഈ ഒരു ചിത്രത്തിൽ താരം കാഴ്ച വെച്ചിട്ടുള്ളത്. സ്വകാര്യ ജീവിതത്തിലെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.
ആദ്യ വിവാഹമോചനത്തിനു ശേഷം അടുത്ത സുഹൃത്തായ ഒരു വ്യക്തിയെ തന്റെ ജീവിതത്തിലേക്ക് താരം കൂട്ടിയിരുന്നു. അതിനുശേഷം അടുത്ത സമയത്ത് താരം ഒരു അമ്മയായി മാറിയതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഒരു ബീച്ചിന്റെ സൈഡിൽ നിന്നും ഉള്ള ചിത്രങ്ങളാണ് താരൻ ബാങ്ക് വച്ചിരിക്കുന്നത് എന്നാൽ ഇതിനു താഴെ സാധാരണ പോലെയുള്ള മോശം കമന്റുകൾ ഒന്നും തന്നെ വരുന്നില്ല എന്നത് ശ്രദ്ധ നേടുന്നുണ്ട്.
അവർ ഒരു അമ്മയാണ് അവരാ മദർഹൂഡ് നന്നായി ആസ്വദിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവരുടെ മുഖത്ത് ആ തിളക്കം കാണാൻ സാധിക്കുന്നുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയായ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും അത്തരത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ അമലയിലും ഉണ്ടായിരിക്കുന്നത് അതിന് നെഗറ്റീവ് കമന്റുകൾ പറയേണ്ട കാര്യം ഇല്ല എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
Story Highlights ; Amala Paul New Photo