Celebrities

ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താനില്ല അത് കരിയറിനെ ബാധിച്ചാലും പ്രശ്നമില്ല സായി പല്ലവി

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർ വളരെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത് സിനിമകൾ പോലെ തന്നെ താരത്തിന്റെ ചില നിലപാടുകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് അത്തരത്തിൽ തമിഴ് ബിഹൈൻഡ് ഫുഡ്സ് നൽകിയ അഭിമുഖത്തിൽ നടി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരിക്കൽ താൻ ജോർജിയിൽ ഡാൻസ് ചെയ്തിരുന്നു. അവിടെ മുഴുവൻ വിദേശികളായിരുന്നു അപ്പോൾ അച്ഛനോട് അമ്മയോടും ചോദിച്ചിട്ടാണ് താൻ ആ ഒരു കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണ് ഈ പെൺകുട്ടി എന്ന് എല്ലാവർക്കും കൗതുകം തോന്നി അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും പ്രചരിക്കുകയും ചെയ്തു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു എനിക്കത് അൺ കംഫർട്ടബിൾ ആയി തോന്നി. വിദേശത്തു നിന്ന് ഒരാൾ വന്നു ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ഷോട്സ് ചെയ്യാൻ പറ്റില്ല അതിനുവേണ്ടി ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു.

അങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യം വരുന്നില്ല. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിൽക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഒക്കെയാണ്. നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ സാധിക്കു. ഇങ്ങനെയാണ് ഈ ഒരു വിഷയത്തെക്കുറിച്ച്  താരം പറയുന്നത്

story highlight;  sai pallavi talkes her roles