പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു.
പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ആൾതാമസമില്ലെന്നാണ് പ്രാഥമിക നിഗമനം. ആരും പുഴയിലേക്ക് ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.