പലതരം ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ വന്നു പോയെങ്കിലും സ്ത്രീയുടെയും പുരുഷന്റെയും മനസ്സിനെ വളരെയേറെ സ്വാധീനിച്ച ഒരു വസ്ത്രമാണ് ജീന്‍സ്. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്ന ഒരു വസ്ത്രമാണിത്. ഇന്ന് ഇറുകിയ ജീൻസ്, ലങ്കിൻസ് എന്നല്ല ഇറുകിയ വസ്ത്രം ധരിക്കുന്നവരിൽ സ്ത്രീകൾ മുൻപന്തിയിൽ തന്നെയുണ്ട്.. ധരിച്ചാൽ നല്ല ലുക്കും സുഖപ്രദവും കൂടാതെ എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ പോന്നവയുമാണ് ജീൻസ്. അതുകൊണ്ട് തന്നെ ജീൻസ് ഉപയോഗിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം കൂടി വരുകയാണ്. എന്നാല്‍ സ്ത്രീകള്‍ പതിവായി ഇറുകിയ ജീന്‍സ് ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ജീന്‍സ് പോലുള്ള തുണിത്തരങ്ങള്‍ കൂടുതല്‍ ചൂട് ചര്‍മ്മത്തിലേക്ക് നല്‍കുന്നവയാണ്. അതിനാൽ ത്വക്കിലേക്ക് ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തതിനാൽ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചര്‍മ്മത്തിൽ പല അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. സ്‌കിന്നി പാന്റ് സിന്‍ഡ്രോം അഥവാ മെറാല്‍ജിയ പാരസ്തെറ്റിക്ക എന്നത്, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലം തുടയിലെ നാഡിക്കുണ്ടാകുന്ന കേടുപാടുകളാണ്. ഇറുകിയ ജീന്‍സുകള്‍ അല്ലെങ്കിൽ പാന്റുകൾ ധരിക്കുമ്പോള്‍ തുടയുടെ ഭാഗം കൂടുതല്‍ ഇറുകുന്നു. ഇത് തുടയുടെ ലാറ്ററല്‍ ഫെമറല്‍ നാഡികള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നു. തുടകളില്‍ മരവിപ്പും പുകച്ചിലുമാണ് ഇതിന്റെ പ്രാരംഭ ലക്ഷണം.
ഇറുകിയ വസ്ത്രങ്ങള്‍ പതിവായി ധരിക്കുമ്പോള്‍ ഗുരുതരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇറുകിയ ജീന്‍സ്, ലഗീന്‍സ് വസ്ത്രങ്ങള്‍ കാലുകളിലേക്കും പാദത്തിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു, വയറിന്റെ ഭാഗത്തായി കൂടുതല്‍ ഇറുകിയിരിക്കുന്നതിനാൽ ഇറുകിയ വസ്ത്രങ്ങള്‍ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു, കാലിലെ ഞരമ്പുകളെയും ഹാനികരമായി ബാധിക്കുന്നു, സ്‌കിന്നി പാൻ്റ്‌സ് ധരിക്കുന്നത് യോനിയിൽ ആവർത്തിച്ചുള്ള അണുബാധ, ചര്‍മ്മം ചുവന്നു തടിക്കുക, ചൊറിച്ചില്‍ തുടങ്ങി പല കാരണങ്ങളും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം ഉണ്ടാകുന്നു.
ജീൻസ് എല്ലാവർക്കും ഒരു പോലെ സുഖപ്രദമായ വസ്ത്രമാണെങ്കിലും സ്ഥിരമായി ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് അത്ര സുഖകരമല്ല.
STORY HIGHLIGHT: if women wear tight jeans regularly