ചേരുവകൾ
250 ഗ്രാം കൂൺ
3 എണ്ണം ഉള്ളി വലുത്
1/4 ടീസ്പൂൺ മുളകുപൊടി
1/4 ടീസ്പൂൺ കുരുമുളക് പൊടി
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
ഉപ്പ് ആവശ്യാനുസരണം
കറിവേപ്പില കുറച്ച്
2 ടീസ്പൂൺ എണ്ണ
തയ്യാറാക്കുന്ന വിധം
കേരള സ്റ്റൈൽ മഷ്റൂം തയ്യാറാക്കാൻ ആദ്യം കൂണും ഉള്ളിയും ചെറിയ കഷ്ണങ്ങളാക്കി ചട്ടിയിൽ ഇടുക.ഇതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർക്കുക.1/4 ഗ്ലാസ് വെള്ളം ചേർത്ത് 10 മിനിറ്റ് വേവിക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കുക .കടുക് പൊട്ടിച്ച് പൊട്ടിക്കുമ്പോൾ കറിവേപ്പില ചേർത്ത് വേവിച്ച കൂൺ 15 മിനിറ്റ് വഴറ്റുക. ഗരം മസാലയുടെ രുചി ഇഷ്ടമാണെങ്കിൽ ഇതിലേക്ക് അൽപം കൂടി ചേർക്കാം.കേരള സ്റ്റൈൽ മഷ്റൂം ഫ്രൈ ചൂടോടെ ചോറിൻ്റെയോ ചപ്പാത്തിയുടെയോ കൂടെ വിളമ്പുക.