ആവിശ്യമായ സാധനങ്ങൾ
ഫസ്റ്റ് സ്റ്റെപ്
വെള്ളം – 5 cup
ബേ ലീഫ്സ് – 2-3
ഗ്രാമ്പൂ – 5-6
പട്ട – 3 small piece
ഏലക്ക – 5
പച്ചമുളക് – 5
കുരുമുളക് – 1 tsp
മാഗ്ഗി ചിക്കൻ സ്റ്റോക്ക് – 1
സവാള ചെറുതായി അറിഞ്ഞത് – 1
വെളുത്തുള്ളി ചതച്ചത് -1 tbsp
ഒരു പാത്രം ചൂടാക്കുക അതിൽ വെള്ളം ഒഴിച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്കു മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം ചേർത്ത് കൊടുക്കാം ഇനി ഇത് അടച്ചു വെച്ചു ഒരു 5 മിനിറ്റ് തിളക്കാൻ വയ്ക്കാം.
കഴുകി വൃത്തിയാക്കിയ ചിക്കൻ 1 kg നേർ പകുതിയായി മുറിച്ചു എടുക്കുക
വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ചു ഒരു 10 – 15 മിനിറ്റ് വേവിച്ചു ഏകദേശം 90 % കുക്ക് ആകുന്നതു വരെ വേവിവച്ചു എടുക്കാം
ഈ ടൈമിൽ അരി 2 cup നല്ല പോലെ കഴുകി 10 മിനിറ്റ് സോക് ചെയ്യാൻ വയ്ക്കാം
ഇത് ഒരു യെമനി സ്റ്റൈൽ മദ്ഹബീ ആണ് അതുകൊണ്ടു ചിക്കൻ ഒന്ന് ഫ്രൈ ചെയ്തു എടുക്കണം അതിനു വേണ്ടി ഒരു മസാല തയാറാക്കാം
മസാല
മഞ്ഞൾ പൊടി – 1/2 tsp
മല്ലിപൊടി – 1 tbspn
മുളകുപൊടി – 1 tsp
കുരുമുളകുപൊടി – 1/2 tsp
ചെറിയ ജീരകം പൊടിച്ചത് – 1 tspn
ഉപ്പു – to taste
എണ്ണ – 1 tbspn
ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ഇത് ഒരു പേസ്റ്റ് രൂപത്തിൽ കുഴച്ചു എടുക്കുക
തയ്യാറാക്കുന്ന വിധം
ഈ ഒരു ടൈമിൽ ചിക്കൻ എല്ലാം തന്നെ വെന്തു വരും അപ്പോൾ അത് വെള്ളത്തിൽ നിന്ന് മാറ്റാം അതേ സെയിം വെള്ളത്തിൽ അരി ചേർത്ത് കൊടുത്തു വേവിച്ചു എടുക്കാം വെള്ളം കുറവ് ആണെകിൽ ചൂടുള്ള വെള്ളം കൂടി കുറച്ചു ചേർത്ത് കൊടുത്തു അരി വേവിച്ചു എടുക്കാം
ഇനി ചിക്കനിൽ നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന മസാല തേച്ചു ശേഷം എണ്ണ യിൽ ഇട്ടു ഒന്ന് പൊരിച്ചു എടുക്കാം
അരി എല്ലാം വെന്തു കഴിയുമ്പോൾ മുറിച്ചു എടുത്ത ചിക്കൻ കൂടി അരിയുടെ മുകളിൽ വെച്ചു ഒരു മിനിറ്റ് അടച്ചു വയ്ക്കാം സ്മോക്കി ഫ്ളവർ ഇഷ്ടമാനെകിൽ ചാർക്കോൾ ഉപയോഗിച്ച് റൈസ് നു ആ സ്മെൽ കൂടി കൊടുക്കാം.