മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ടീമിലുണ്ട്. തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. പരിക്കുള്ള മായങ്ക് യാദവ് പുറത്തായി. നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്.
പേസ് ഓള് റൗണ്ടറായാണ് രമണ്‍ദീപ് സിംഗ് ടീമിലെത്തിയത്. പേസറായ വിജയ്കുമാര്‍ വൈശാഖിനൊപ്പം ആവേശ് ഖാനും യാഷ് ദയാലും അര്‍ഷ്ദീപ് സിംഗും പേസര്‍മാരായി ടീമിലുണ്ട്.
അടുത്ത മാസം എട്ടിന് ഡര്‍ബനിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.
ടീം: സുര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ആക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്, യാഷ് ദയാല്‍.