Recipe

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഹെല്‍ത്തി റാഗി സ്മൂത്തി

ഇന്ന് പലരും ബ്രേക്ഫാസ്റ്റായി കഴിക്കാന്‍ ആഗ്രഹിക്കുന്നത് വളരെ ഹെല്‍ത്തി ആയിട്ടുള്ള വിഭവങ്ങള്‍ ആണ്. അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് സ്മൂത്തി. പലതരത്തിലുള്ള സ്മൂത്തികള്‍ തയ്യാറാക്കാറുണ്ട്. ഇത്തവണ ഹെല്‍ത്തിയായിട്ട് നമുക്കൊരു റാഗി സ്മൂത്തി തയ്യാറാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • റാഗി
  • ഈന്തപ്പഴം
  • റോബസ്റ്റ പഴം
  • ചിയ സീഡ്‌സ്
  • പാല്‍

തയ്യാറാക്കുന്ന വിധം

ആദ്യം വറുത്ത റാഗി പൊടിയും കുറച്ച് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ കട്ട വരാത്ത പരുവത്തില്‍ ഒന്ന് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം ഒരു അരക്കപ്പ് വെള്ളം നല്ലപോലെ ചൂടാക്കിയ ശേഷം ഈ റാഗിയുടെ മിക്‌സ് അതിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിക്കുക. ഇതൊന്നു വെന്ത് കുറുകിയ പരുവത്തില്‍ വരുമ്പോഴേക്കും തണുപ്പിക്കാനായി മാറ്റിവെക്കാം.

ഇനി കുറച്ച് ഈന്തപ്പഴം, അതുപോലെതന്നെ റോബസ്റ്റ പഴം എന്നിവ ഒരു മിക്‌സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് കുതിര്‍ത്ത ചിയ സീഡ്‌സ് കൂടി ചേര്‍ക്കാം. ഇനി നമ്മള്‍ തണുപ്പിച്ച റാഗിയുടെ കൂട്ടും അതിലേക്ക് ഇഷ്ടമുള്ള പാലും കൂടെ ചേര്‍ത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കാം. ഹെല്‍ത്തി ആയിട്ടുള്ള റാഗി സമൂത്തി തയ്യാര്‍