മധുരം പലഹാരം എന്തെങ്കിലും കഴിക്കാന്‍ തോന്നുന്നെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ക്യാരറ്റ് ഹല്‍വ. വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കിയെടുക്കാന്‍. എങ്ങനെയാണ് ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ക്യാരറ്റ്
- നെയ്യ്
- പാല്
- പഞ്ചസാര
- ഏലയ്ക്ക
- നട്ട്സ്
തയ്യാറാക്കുന്ന വിധം
ഇതിനായി ക്യാരറ്റ് തൊലി കളഞ്ഞ ശേഷം നല്ലപോലെ ഒന്ന് ഗ്രൈന്‍ഡ് ചെയ്തെടുക്കുക. ശേഷം ഒരു പാനിലേക്ക് നെയ്യും ഈ ഗ്രൈന്‍ഡ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക. ഒരു 15 മിനിറ്റോളം ഒന്ന് അടച്ചുവെച്ച് വേവിച്ച് എടുക്കണം. നല്ലപോലെ ഒന്നു വെന്തു വരുമ്പോഴേക്കും ഇതിലേക്ക് ആവശ്യത്തിന് പാല് ചേര്‍ത്ത് കൊടുക്കാം. വെള്ളം ചേര്‍ക്കാത്ത പാല് വേണം ചേര്‍ത്ത് കൊടുക്കാന്‍.
ശേഷം ഇത് ഇളക്കി യോജിപ്പിച്ച് വീണ്ടും കുറച്ച് സമയം ഒന്ന് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് പഞ്ചസാര ചേര്‍ത്തു കൊടുക്കുക. ശേഷം ഇവയെല്ലാം കൂടി ഒന്ന് വരട്ടിയെടുക്കാം. ഇനി ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും നട്ട്സ് പൊടിച്ചതും കൂടി ചേര്‍ത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. രുചികരമായ ക്യാരറ്റ് ഹല്‍വ തയ്യാര്‍