മുട്ടയുണ്ടോ ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബ്രേക്ഫാസ്റ്റ് ആണ് റോൾഡ് ഓംലെറ്റ്. മിനിറ്റുകൾക്കുള്ളിൽ തയാറാക്കി നൽകാം ഈ വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്.
ചേരുവകൾ
- മുട്ട-4
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- അര ടീസ്പൂൺ
- കാരറ്റ്- അര കഷ്ണം
- സവാള- അരകഷ്ണം
- സ്പ്രിങ് ഒനിയൻ-1
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ടയെടുത്ത് ഉപ്പും കുരുമുളകും ചേർത്ത് നന്നായി അടിച്ചെടുക്കുക. കാരറ്റും, സവോളയും, സ്പ്രിങ് ഒനിയനും ചെറുതായി അരിഞ്ഞ് ചേർക്കുക. ശേഷം നന്നായി അടിക്കുക. ഇനി പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഈ മിശ്രിതം ചേർക്കുക. വെന്തുവന്നതിനുശേഷം ഒരുവശത്തുനിന്ന് റോൾ ചെയ്തെടുക്കുക. റോൾ ചെയ്ത് കഴിയും മുമ്പ് ബാക്കിയുള്ള മിശ്രിതം കൂടി ബാക്കിയുള്ള സ്ഥലത്ത് ഒഴിച്ചുകൊടുക്കാം. അതും വെന്തുവരുമ്പോൾ ഇതിനൊപ്പം റോൾ ചെയ്തെടുക്കാം. ഇപ്രകാരം എത്ര ലെയർ വേണോ അതിനനുസരിച്ച് മിശ്രിതം ഒഴിച്ച് റോൾ ചെയ്തെടുക്കാം. ശേഷം വാങ്ങിവച്ച് വേണ്ടത്ര കട്ടിയിൽ മുറിച്ചെടുത്ത് വിളമ്പാം.
STORY HIGHLIGHT: egg rolled omelette