രുചിയോടൊപ്പം തന്നെ പോഷക ഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന ഒരു മിൽക്ക് ഷേക്ക് ആണിത്. പല തരം ഡ്രൈ ഫ്രൂട്ട്സും പാലും ചേർത്ത് തയ്യാറാക്കുന്ന ഈ മിൽക്ക് ഷേക്ക് ആരോഗ്യപ്രദവും വളരെ വേഗത്തിൽ തയാറാക്കാവുന്നതുമാണ്.
ചേരുവകൾ
- ബദാം – 10
- ഈന്തപ്പഴം – 5
- കശുവണ്ടി – 7
- അത്തിപ്പഴം – 4
- പിസ്ത – 6
- ഫ്രഷ് ക്രീം – 3 ടേബിൾ സ്പൂൺ
- പഞ്ചസാര – അര കപ്പ്
- പാൽ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്സ് എല്ലാം അൽപ സമയം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക . ശേഷം ഒരു മിക്സി ജാറിലേക്ക് കുതിർത്തെടുത്ത ഡ്രൈ ഫ്രൂട്സും, പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഡ്രൈ ഫ്രൂട്സ് എല്ലാം നന്നയി അരയണം. ശേഷം ഇതിലേക്ക് പഞ്ചസാരയും, ഫ്രഷ് ക്രീമും ചേർത്ത് വീണ്ടും നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT: dry fruits milkshake