നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി കിട്ടിയാൽ ഹാപ്പിയായി അല്ലെ, എങ്കിൽ സ്വാദിഷ്ടമായ ഒരു തയ്യാറാക്കിയാലോ? ഇനി നേന്ത്രപ്പഴം കിട്ടുമ്പോൾ ഒരടിപൊളി റെസിപ്പി തയ്യാറാക്കാം. രുചികരമായ നേന്ത്രപ്പഴം ഫ്രൈ.
ആവശ്യമായ ചേരുവകൾ
- പഴുത്ത വാഴപ്പഴം-2
- നെയ്യ് – വറുക്കാൻ
- പഞ്ചസാര – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കുക. പിന്നെ ഏത്തപ്പഴം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇത് മറിച്ചിട്ട് മറുവശവും വഴറ്റുക. തയ്യാറാകുമ്പോൾ പഞ്ചസാര ഏത്തപ്പഴത്തിൻ്റെ മുകളിലേക്ക് വിതറുക. സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക. ചൂടോടെ വിളമ്പുക.