കാലത്തെ അതിജീവിച്ച പാനീയമാണ് ചായ, ലോകം കീഴടക്കിയ പാനീയം. ലോകത്ത് ഏറ്റവും അധികം പേർ കഴിക്കുന്ന പാനീയത്തിന്റെ കാര്യത്തിൽ വെള്ളം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ചായയ്ക്ക്. ഉണർവും ഉന്മേഷവും നൽകുന്നതിനൊപ്പം ആരോഗ്യദായക ഗുണങ്ങളും ചായയുടെ വമ്പിച്ച ജനപ്രീതിക്ക് കാരണമാകുന്നു. ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. അതിനി പാൽചായയോ, കട്ടൻചായയോ, ഗ്രീൻ ടീയോ ഏതുമാകട്ടെ. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്.
എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടൻ ചായ, ഗ്രീൻ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, ബട്ടർ ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചർമ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. അത്രമേൽ ചിരപരിചിതയായ ചായയുടെയും വിശേഷങ്ങൾ അറിഞ്ഞാലോ?
മനുഷ്യൻ ചായകുടി തുടങ്ങിയിട്ട് അയ്യായിരം വർഷമെങ്കിലുമായി എന്നാണ് ചായയുടെ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രദീപ് ബറുവ പറയുന്നത്. ലോകത്ത് ആദ്യമായി തേയിലകൃഷി ആരംഭിച്ച തെക്കുകിഴക്കൻ ചൈനയിൽ, ചായയുടെ ഉത്ഭവത്തെപ്പറ്റി ഒട്ടേറെ മിത്തുകൾ നിലനിൽക്കുന്നുണ്ട്. 2737 ബി.സിയിൽ ചൈനീസ് ചക്രവർത്തി ഷെൻ നങ് വേട്ടയ്ക്ക് പോയപ്പോൾ,
തിളപ്പിച്ചുകൊണ്ടിരുന്ന വെള്ളത്തിൽ ഏതാനും ഇലകൾ പറന്നുവീണെന്നും, അത് കുടിച്ച ചക്രവർത്തിക്ക് ചായയുടെ അത്ഭുതഗുണങ്ങൾ മനസിലായി എന്നുമാണ് ഒരു കഥ. ‘ചാ’എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം.ഏതാണ്ടെല്ലാ ഏഷ്യൻഭാഷകളിലും ‘ചായ’ എന്നാണ് ചായ
അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ്.
തേയില ചെടിയുടെ കൊളുന്ത് നുളി, ശ്രദ്ധാപൂർവമായ പരിചരണം വഴി ചായയ്ക്ക് ഹൃദ്യമായ രുചി നൽകാനുള വിദ്യ ചൈനക്കാർ ആരംഭിച്ചിട്ട് കുറഞ്ഞത് രണ്ടായിരം വർഷമായി എന്ന് ചരിത്രകാരൻമാർ പറയുന്നു. മുന്തിയ തേയിലയിനം വളരുന്നത് ചൈനയിലാണ്, തേയിലയെ മികച്ച പാനീയമാക്കുന്ന പ്രക്രിയയും ചൈനക്കാരുടെ രഹസ്യമാണ്. ആ നിലയ് ലോകത്ത് ചായയുടെ കുത്തകയായി
പ്രക്രിയയും ചൈനക്കാരുടെ രഹസ്യമാണ്. ആ നിലയ്ക്ക് ലോകത്ത് ചായയുടെ കുത്തകയായി ഒരുകാലത്ത് ചൈന മാറിയതിൽ അത്ഭുതമില്ല. സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്. പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ അസാമിലാണ് ആദ്യം തേയില എത്തുന്നത്. അസമിലെ കാടുകളിൽ ചില തേയിലയിനങ്ങൾ മുമ്പ് തന്നെ വളർന്നിരുന്നു എങ്കിലും ചൈനീസ് തേയിലയ്ക്കായിരുന്നു പശ്ചാത്യലോകത്ത് വൻ ഡിമാൻഡ്. ചൈനയുമായി വാണിജ്യബന്ധം ശക്തിപ്പെടുത്തിയ പോർച്ചുഗീസുകാരാണ് യൂറോപ്പിൽ തേയിലയ്ക്ക് പ്രചാരമുണ്ടാക്കിയത്. പാശ്ചാത്യ
ലോകത്തിന്റെ രുചിമുകുളങ്ങളെ കീഴടക്കാൻ ചായയ്ക്ക് അധികകാലം വേണ്ടിവന്നില്ല. 1618 ഓടെ ചായ ഒരു രാജ്യാന്തര പാനീയമായി മാറി.
കേരളത്തിന് നീലഗിരിയുടെ സമ്മാനം
കേരളത്തിലെ കോഫി /തേയില പൗഡർ ഷോപ്പുകളിൽ പ്രധാനമായും തേയിലയത്തുന്നത് തമിഴ്നാട് നീലഗിരിയിൽ നിന്നാണ്. കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയ തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള തേയിലത്തോടങ്ങളുടെ വിസൃതി.
36,000 ഹെക്ടറാണ് കേരളത്തിലുള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്. ഇലത്തേയില, പൊടിത്തേയില എന്നീ രണ്ടു വിഭാഗങ്ങളാണുളത്. ഇവയിൽ തന്നെ ഔഷധഗുണമുള്ള തേയിലവരെയുണ്ട്. പൊടിത്തേയിലയാണ് മലയാളികളിൽ അധികവും ഉപയോഗിക്കുന്നത്. ഇവയിൽ കയറ്റി അയക്കുന്നത് അസമും മൂന്നാറുമാണ് പ്രധാനമായും. എന്നാൽ, ഇലത്തേയിലയിലേക്ക് വരുമ്പോൾ നിരവധി
പുതുമകൾ അറിയാം.ഏറ്റവും ഗുണനിലവാരമുള്ല ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും
അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്.
ചായ കുടിക്കാത്ത ഒരാൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ കുടിച്ചതുകൊണ്ട് ഗുണമുണ്ട്:ഒപ്പം ദോഷവും.
ഹൃദയധമനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കട്ടൻ ചായ സഹായകമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
കട്ടൻചായയിലുള്ല ഫ്ലാവനോയിഡ് പോലുള ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്. ആയുർവേദമനുസരിച്ച് ഇഞ്ചിച്ചായ കുടിച്ചാൽ വാതപിത്തകഫ സംബന്ധമായ ദോഷങ്ങൾ കുറയും. ചായയിൽ അടങ്ങിയിട്ടുള്ല ടി.എഫ് 2 എന്ന സംയുക്തം അർബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുകയും പുകയില ഉത്പന്നങ്ങൾ പ്രതിരോധശേഷി കൂട്ടുമെന്നും നീർവീക്കം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷം ചെയുമെന്നതാണ് ഒരു നിരീക്ഷണം.
ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അർബുദസാധ്യത കുറയ്ക്കാൻ കട്ടൻചായയ്ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്
ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും കാരണമാകുമെന്നും ഗവേഷകർ പറയുന്നു.
ചൂണ്ടിക്കാണിക്കപ്പെടുന്നു.ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷം ചെയ്യുമെന്നതാണ് ഒരു നിരീക്ഷണം. നിദ്രാഭംഗത്തിനും ഉറക്കം കുറയാനും ചായ കാരണമാകുമെന്നും ഗവേഷകർ പറയുന്നു..
എന്തൊക്കെ തന്നെ ആയാലും ചായ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോ…