മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഏർപ്പെടുത്തിയാണ് പിതാവ് ഹസന് ഖാന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ മകനെ കൊലപ്പെടുത്തിയത്.
മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചിരുന്നു. മകൻ ഇർഫാൻ ഖാന്റെ ഇത്തരം പ്രവർത്തികളിൽ നിരാശനായാണ് ഹസൻ ഖാൻ മകനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടത്. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം സിംഗ് പരിഹാർ എന്നിവർക്ക് കൊല്ലാൻ 50,000 രൂപയും നൽകിയാണ് ക്വട്ടേഷൻ ഏർപ്പെടുത്തിയത്.
21-ന് ബദ്നാപുര – അക്ബര്‍പുര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന് കൊണ്ടുചെന്നു. അവിടെ വെച്ചാണ് കൊലയാളികള്‍ ഇര്‍ഫാനെ വെടിവെച്ചു കൊന്നത്. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ഗ്വാളിയോര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം കൊലയാളികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹസന് ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസ് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിയുന്നത്. കൊല നടത്തിയ അര്‍ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഗ്വാളിയോർ പുരാനി കന്റോണ്‍മെന്റ് പൊലീസ് ഹസൻ ഖാനെ അറസ്റ്റ് ചെയ്തു.
STORY HIGHLIGHT: father arrested hiring hitmen kill drug addicted son