ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
പ്രാദേശിക സമാധാനത്തിനുള്ള ശ്രമങ്ങളെ ഈ നീക്കം തകർക്കുന്നു. അസ്ഥിരമായിരിക്കുന്ന ഒരു പ്രദേശത്തെ വീണ്ടും ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഇറാനെതിരായ ഇസ്രായേലിൻ്റെ സമീപകാല ആക്രമണത്തിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഇറാന്റെ തലസ്ഥാനമായ ടെഹ്റാനെതിരേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
മുൻപ് ഒക്ടോബര്‍ ഒന്നിന് ഇറാന് ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇത്തരം നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ നടപടി എന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
STORY HIGHLIGHT: israel attacks iran updates pakistan condemns strikes