ചേരുവകൾ
ചിക്കൻ – 2 കിലോ
ചുവന്നുള്ളി – 400 ഗ്രാം
ഉരുളൻ കിഴങ്ങ് – 3 എണ്ണം
തക്കാളി – 4 എണ്ണം
വെളുത്തുള്ളി – 20…25 അല്ലി
ഇഞ്ചി – 3 കഷണം
പച്ചമുളക് -5 എണ്ണം
മുളകുപൊടി – 6 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 3 ടീസ്പൂണ്‍
ഇറച്ചി മസാല – 3 ടീസ്പൂണ്‍
ഗരംമസാല – 2 ടീസ്പൂണ്‍
പെരും ജീരകം – 2 ടീസ്പൂണ്‍
ഉണക്ക തേങ്ങ ചെറുതായി അരിഞ്ഞത്, കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിനു….
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറുതായി അരിഞ്ഞെടുത്ത് മഞ്ഞള്‍പ്പൊടി, ചേർത്ത് നന്നായി ഇളക്കി പിരട്ടി ആവശ്യത്തിനു വെള്ളവും കുറച്ചു ഉപ്പും ഇട്ട് കുക്കറിൽ വേവിച്ച് ( മുക്കാൽ വേവ് മതി ) എടുക്കുക .ഒരു ഇരുമ്പ് ചീനിച്ചട്ടിയിൽ . കുറച്ച് എണ്ണ ഒഴിച്ച് കടുക് വറക്കുക …കടുക് വറത്തു വരുമ്പോൾ
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് വഴറ്റി ഗോൾഡൻ കളർ ആകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കൂട്ടി നന്നായി വഴറ്റി എടുക്കുക. ഉരുളക്കിഴങ്ങു ചെറുതായി അരിഞ്ഞു വേവിച്ചെടുത്ത് ഉള്ളി വഴറ്റിയതിൽ ചേർത്ത് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി ഉടച്ച് ചേർക്കുക .മറ്റൊരു ചീനിച്ചട്ടിയിൽ കുറച്ചു എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി, തേങ്ങ എന്നിവ ഒരു ഗോൾഡൻ കളർ ആവും വരെ മൂപ്പിച്ച് എടുക്കുക …മേൽ ചേരുവ ഉള്ളി ചൂടാക്കുന്ന ചട്ടിയിൽ ഇട്ട ശേഷം ഒന്നിടവിട്ട് നന്നായി ഇളക്കികൊണ്ട് വെളുത്തുള്ളി , മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഇറച്ചി മസാല ,മറ്റു ചേരുവകൾ എന്നിവ ഇടുക. മസാലയും ഉരുളൻ കിഴങ്ങും ചുവനുള്ളിയിൽ മറ്റും “നന്നായി കുറുക്കി വറ്റിച്ച ” ശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇടാം . ചിക്കൻ മുങ്ങി നിൽക്കും വിധം വെള്ളം ഒഴിച്ചിട്ട് 5 മിനിറ്റ് ചട്ടി മൂടി വയ്ക്കുക …. നന്നായി തിളച്ചു വരുന്ന കറി ഇടക്ക് ഇടക്ക് ഇളക്കി കുഴമ്പ് പരുവത്തിൽ എടുത്ത ശേഷം കുറച്ചു കടുക് കൂടി എണ്ണയിൽ വറുത്ത് ഒഴിക്കുക .. നമ്മുടെ കോഴിക്കറി തെയ്യാർ