ചിക്കൻ – 1
അരി – 4 ഗ്ലാസ്
പട്ട – ചെറിയ കഷ്ണം
പെരുംജീരകം – 1/2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – 1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ
അറബിക് മസാല – 5 ടീസ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
ഉണക്ക നാരങ്ങ – 4 എണ്ണം
തക്കാളി – 2 വലുത്
സവാള – 2 വലുത്
വെളുത്തുള്ളി – 1
ഇഞ്ചി – ചെറിയ കഷ്ണം
ചിക്കൻ സ്റ്റോക് – 1
തക്കാളി പേസ്റ്റ് – 3 ടീ സ്പൂൺ
പച്ചമുളക് – 7 എണ്ണം
മല്ലിയില – ആവശ്യത്തിന്
ഉപ്പ്, ഓയിൽ – ആവശ്യത്തിന്
∙ ചിക്കൻ, 1 ടീസ്പൂൺ അറബിക് മസാല, 2 ടീസ്പൂൺ കാശ്മിരി ചില്ലി പൗഡർ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. അരമണിക്കൂറിനു ശേഷം ചിക്കൻ എണ്ണയിൽ വറത്തെടുക്കാം.
∙ ഒരു പാത്രത്തിൽ ഓയിൽ ചൂടാകുമ്പോൾ പട്ട, പെരുംജീരകം, കുരുമുളക് എന്നിവ ഇട്ട് കൊടുക്കുക. ഒന്ന് ചൂടായതിന് ശേഷം സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ചിക്കൻ സ്റ്റോക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക.
∙ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിയും ഇതിലേക്ക് ചേർത്ത് വഴറ്റി എടുക്കാം. അറബിക് മസാല, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകു പൊടി, തക്കാളി പേസ്റ്റ്, ഉണക്ക നാരങ്ങ എന്നിവ ചേർത്ത് വഴറ്റി 10 മിനിറ്റ് അടച്ചു വയ്ക്കുക. കഴുകി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക, ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം അളവിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക, അടച്ചുവെച്ച് അരി ഏകദേശം വേവാകുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ മുകളിൽ വെച്ചുകൊടുക്കുക. അഞ്ച് പച്ചമുളകും കുറച്ചു മല്ലിയിലയും മുകളിൽ വിതറാം, ഫോയിൽ കൊണ്ട് കവർചെയ്തു പാത്രം അടയ്ക്കുക. അടിയിൽ അടിപിടിക്കാതിരിക്കാൻ ഒരു കട്ടിയുള്ള ചെമ്പിന്റെ മൂടി വയ്ക്കുക, കുറഞ്ഞ തീയിൽ വെച്ച് ദം ചെയ്യുക, 10 മിനിറ്റിനു ശേഷം തുറക്കാം, രുചികരമായ മജ്ബൂസ് റെഡി. മുകളിൽ മല്ലിച്ചെപ്പ്, പച്ചമുളക് ചെറുനാരങ്ങാ എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.