Recipe

പഴവും പാനിയും കഴിച്ചിട്ടുണ്ടോ.? പെട്ടന്ന് ഉണ്ടാക്കാം

ചേരുവകൾ

ശർക്കര
പാളയങ്കോടൻ പഴം
എലയ്ക്ക
ചുക്ക്
ജീരകം

തയ്യാറാക്കുന്ന വിധം

ശർക്കര പാനി ആക്കുക.(1|2 kg)
അരിച്ചെടുത്ത് തണുപ്പിച്ച പാനിയിലേക്കു, ഒരു പാളയങ്കോടൻ പഴം ഞെരിടി ചേർക്കുക
വീണ്ടും പാനി തിളപ്പിച്ച് അരിച്ചെടുത്ത് ആവശ്യത്തിനു ചുക്കും, ഏലയ്ക്കയും, ജീരകവും ചേർത്ത് വീണ്ടും അരിച്ചു എടുക്കുക.
പാനി ഒരുപാട് കുറുകിയും ഒരുപാട് നീണ്ടും പോകരുത്… തണുത്തു കഴിയുമ്പോൾ ഇലയിൽ ഒഴിച്ചാൽ ഇലയിൽ തന്നെ നിൽക്കണം. അതാണ് അതിന്റെ പാകം. പാളയം കോടൻ പഴമല്ലെങ്കിൽ അതിന്റെ ശരിക്കും ഉള്ള രുചി ഉണ്ടാവില്ല.
3-4 മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.