ചേരുവകൾ
എണ്ണ
മുട്ട
വാനില
പഞ്ചസാര
മൈദ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ആറു ഇഞ്ചിന്റെ കേക്ക് ടിൻ എണ്ണ പുരട്ടി ബട്ടർ പേപ്പർ വച്ചു കൊടുക്കാം. ഒരു ബൗളിൽ മൂന്ന് മുട്ടയും വാനില എസൻസും ചേർത്ത് നല്ലത് പോലെ ബീറ്റ് ചെയ്യാം. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്തിട്ട് നല്ലത് പോലെ ബീറ്റ് ചെയ്യാം. ഇതിലേക്ക് മുക്കാൽ കപ്പ് മൈദ നല്ലത് പോലെ അരിച്ചു ചേർക്കണം. ഇതിനെ വിസ്‌ക് ഉപയോഗിച്ച് നല്ലത് പോലെ യോജിപ്പിച്ചിട്ട് സ്പാറ്റുല ഉപയോഗിച്ച് ഫോൾഡ് ചെയ്യണം. കേക്ക് സ്പോഞ്ച് ഉണ്ടാക്കുമ്പോൾ കൃത്യമായി ഫോൾഡ് ചെയ്യേണ്ട രീതി വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിന് ശേഷം വലിയ ഒരു ചെമ്പ് ചൂടാക്കി എടുക്കണം. ഇതിൽ വീഡിയോയിൽ കാണുന്നത് പോലെ ഏതെങ്കിലും ഒരു പാത്രം കൂടി വയ്ക്കണം. പത്തു മിനിറ്റിന് ശേഷം ഇതിന്റെ പുറത്താണ് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ടിനിൽ ഒഴിച്ചിട്ടു വയ്ക്കുന്നത്. ഇതിനെ ചെറിയ തീയിൽ മുപ്പത് മിനിറ്റ് കൊണ്ട് ബേക്ക് ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്.