കൊച്ചി: പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാവിലെ 11ന് ആലുവ പുന്നേലിക്കടവിലുണ്ടായ സംഭവത്തിൽ മുപ്പത്തടം സ്വദേശി ലൈജുവിന്റെ മകൻ വൈഷ്ണവ് (18)ആണ് മരിച്ചത്.
ഫുട്ബോള്‍ കളി കഴിഞ്ഞ് പെരിയാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കില്‍ പെടുകയായിരുന്നു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും നടത്തിയ തെരച്ചിലിലാണ് വൈഷ്ണവിനെ കണ്ടെത്തിയത്. പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.