ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുലയും ഭർത്താവ് യുവയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ മേഖലയിൽ ഇരുവരും വളരെ സജീവമാണ്. ഇടയ്ക്ക് സ്റ്റാര്‍ മാജിക് ഷോയിലേക്ക് ഇരുവരും മകൾ ധ്വനിയും ഒന്നിച്ചെത്തിയിരുന്നു. യുവയുടെ സീരിയലില്‍ മുഖം കാണിച്ച ധ്വനി ജനിച്ച സമയം മുതൽ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. മകൾ ജനിക്കുന്നതിന് മുൻപും ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ വഴി താര ദമ്പതികൾ പങ്കുവെക്കാറുണ്ടായിരുന്നു.
നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു വ്ളോഗുമായെത്തിയിരിക്കുകയാണ് മൃദുലയും യുവയും. നവരാത്രി ദിനത്തില്‍ ധ്വനിയെ എഴുത്തിനിരുത്തിയതിയ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോ. ധ്വനി മോള് അങ്ങനെ ആദ്യാക്ഷരം കുറിച്ചു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പഠിക്കാൻ പോവുകയാണ് എന്നായിരുന്നു ധ്വനി നൽകിയ മറുപടി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ വച്ചാണ് ധ്വനിയെ എഴുത്തിനിരുത്തിയത്. മകളോട് സംസാരിച്ചു കൊണ്ടായിരുന്നു യുവയും മൃദുലയും വീഡിയോ എടുത്തത്. മകൾക്കാണെങ്കിൽ രാവിലെ നേരത്തെ എഴുന്നേറ്റത് ഒട്ടും ഇഷ്ടം ആയിട്ടില്ല. വീഡിയോയിൽ ഉടനീളം ധ്വനി അസ്വസ്ഥയാണെന്നും ഇരുവരും പറഞ്ഞിരുന്നു. എഴുത്തിനിരുത്ത് എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത് എന്നും ആ സമയത്ത് കരയാൻ ഒന്നും പാടില്ല എന്നും ഇരുവരും മകളോട് പറയുന്നുണ്ട്. അച്ഛൻറെ മടിയിൽ ഇരുത്തിയായിരുന്നു ഹരിശ്രീ എഴുതിയത്.
ആരാധകർ ഇതിനോടകം വീഡിയോ ഏറ്റെടുത്തു ധ്വനിക്കുള്ള ആശംസകളാണ് കമന്റ് ബോക്സില്‍ നിറയെ.
STORY HIGHLIGHT: the vidhyarambham post of mridhula daughter dhwani