Celebrities

ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റു, രണ്ട് – മൂന്ന് മാസത്തേക്ക് എനിക്ക് കാഴ്ച നഷ്ടപ്പെട്ടു; അജയ് ദേവ്ഗൺ – Ajay Devgn Reveals He Lost Vision For 2-3 Months Due To Injury On ‘Singham Again’

ചിത്രം നവംബർ ഒന്നിന് റിലീസ് ചെയ്യും

ബോളിവുഡ് താരമായ അജയ് ദേവ്ഗണിന്റെ മാസ് എന്റർടെയ്നിങ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘സിങ്കം എഗെയ്ന്‍’ ചിത്രത്തിൽ നിരവധി താരങ്ങളാണ് വേഷമിടുന്നത്. വമ്പൻ ആക്ഷൻ സീക്വൻസുകളുള്ള സിങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ കണ്ണിന് പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍.

സൽമാൻ ഖാൻ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് 18 വേദിയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി  അതിഥികളായി അജയ് ദേവ്ഗണും രോഹിത് ഷെട്ടിയുമായിരുന്നു എത്തിയിരുന്നത്. കട്ടിയുള്ള കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ അജയ് ദേവ്ഗണ്ണിന്റെ കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍, ഇക്കാര്യം താരത്തോട് ചോദിക്കുകയായിരുന്നു.

ആക്ഷന്‍ സീക്വന്‍സിനിടെ കണ്ണില്‍ അടിയേല്‍ക്കുകയും തുടര്‍ന്ന് സാരമായ പരിക്ക് പറ്റിയെന്നും അജയ് മറുപടി നല്‍കി. പിന്നാലെ ചെറിയ സര്‍ജറി നടത്തേണ്ടി വന്നു. രണ്ട്-മൂന്ന് മാസത്തേക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ഭേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഇതെല്ലാം സാധാരണമാണെന്ന് സല്‍മാനും പറഞ്ഞു.

സിങ്കം എഗെയ്‌നിൽ ഒരു പ്രത്യേക വേഷത്തിൽ സൽമാനും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, കരീന കപൂർ ഖാൻ, അർജുൻ കപൂർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം നവംബർ ഒന്നിന് റിലീസ് ചെയ്യും.

STORY HIGHLIGHT: Ajay Devgn Reveals He Lost Vision For 2-3 Months Due To Injury On ‘Singham Again’