മലയാളികളുടെ മനസ്സിൽ നടിപ്പിൻ നായകൻ എന്ന ഒരു ഇമേജ് സൃഷ്ടിച്ചെടുത്ത തമിഴ് നടനാണ് സൂര്യ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റിൽ ഒരാൾ തന്നെയാണ് സൂര്യ. അഭിനയത്തിന്റെ ആദ്യകാലങ്ങളിൽ ഏറ്റവും കൂടുതലായി അദ്ദേഹം വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ളത് അദ്ദേഹത്തിന് ഫൈറ്റ് ചെയ്യാൻ അറിയില്ല ഡാൻസ് ചെയ്യാൻ അറിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞവരെ കൊണ്ട് തന്നെ നടിപ്പിൻ നായകൻ എന്ന് വിളിപ്പിച്ചവനാണ് സൂര്യ
ഇപ്പോൾ ശ്രദ്ധ നേടുന്നത് സൂര്യയെ കുറിച്ച് അനുജനായ കാർത്തി പറയുന്ന കാര്യങ്ങൾ ആണ്. വാക്കുകൾ ഇങ്ങനെ ആദ്യ സിനിമ റിലീസ് ആയപ്പോൾ ചേട്ടന് മര്യാദയ്ക്ക് ഡാൻസ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ അഭിനയിക്കാനോ ഒന്നും അറിയില്ല എന്ന് പലരും വിമർശിച്ചിരുന്നു ഞാൻ പിന്നീട് കാണുന്നത് എല്ലാ ദിവസവും ഡാൻസും പ്രാക്ടീസ് ചെയ്യാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന ചേട്ടനെയായിരുന്നു ഒരു നടന്റെ ഏറ്റവും വലിയ ആയുധമായ ശരീരം ചേട്ടൻ കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവർക്കും പ്രചോദനം നൽകുന്നതാണ് ഇന്ന് ചേട്ടന്റെ ഫോട്ടോ ഇല്ലാത്ത ഒരൊറ്റ ജിം പോലും തമിഴ്നാട്ടിൽ ഇല്ല
കൂടാതെ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് പലരെയും പ്രചോദിപ്പിക്കുവാൻ ചേട്ടൻ സാധിച്ചിട്ടുണ്ട്. തനിക്ക് അസാധ്യമെന്ന് മറ്റുള്ളവർ പറയുന്നത് എന്തും സാധ്യമാക്കാൻ അവൻ തന്നെ ഹൃദയവും ആത്മാവും ഉപയോഗിക്കുമെന്നും കാർത്തി പറയുന്നു അദ്ദേഹം തന്നെ നെഗറ്റീവുകളെ പോസിറ്റീവ് വർഷങ്ങളാക്കി മാറ്റുന്ന രീതി തീർച്ചയായും പ്രശംസനീയമാണ്. കങ്കുവ എന്ന ചിത്രം ഒരു വലിയ വിജയമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് കാർത്തി പറഞ്ഞത്. കാർത്തിയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്
Story Highlights ; Karthi talkes about Surya